കോതമംഗലം. താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു.
കോട്ടപ്പടി, നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വൻ എൽദോസ് (24) ആണ് മരിച്ചത്.
ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കെഎസ്ആര്‍ടിസി ബസ് കയറിയാണ് മരണം സംഭവിച്ചത്. ബസിനടിയിലേക്ക് മറിഞ്ഞ സ്കൂട്ടറില്‍ നിന്നും അശ്വിന്‍ ബസിന്‍റെ പിന്‍ ചക്രത്തിലേക്കാണ് വീഴുന്നത്. തല്‍ക്ഷണം മരണം സംഭവിച്ചു. എതിരെ വാഹനം വരുന്നത് കണ്ട് ബ്രേക്ക് പിടിച്ചപ്പോള്‍ മറിഞ്ഞതാണെന്ന സംശയമുണ്ട്.
ശ്രദ്ധിക്കാം. ഇരു ചക്രവാഹനങ്ങളില്‍ വലിയ വാഹനങ്ങളെ ഓവര്‍ ടേക്കു ചെയ്യുമ്പോള്‍ എതിരെ വാഹനങ്ങളില്ലെന്നും മറികടക്കാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്‍റെ തൊട്ടു മുന്നിലൂടെ മറുവശത്തേക്ക് ഒരു വാഹനം മറികടന്നു വരുന്നില്ലെന്ന് ഉറപ്പു വരുത്തണം. മറികടക്കാന്‍ ഉദ്ദേശിക്കുന്ന വാഹന ഡ്രൈവറുടെ അനുമതി ഹോണ്‍മുഴക്കി ചോദിക്കാം. ബൈക്ക് പോലുള്ള വാഹനത്തേക്കാള്‍ മറിയാന്‍ സാധ്യതയുള്ള വാഹനമാണ് സ്കൂട്ടര്‍,സ്കൂട്ടറൈറ്റ് എന്നിവ. പെട്ടെന്നുള്ള ബ്രേക്ക് ഈ വാഹനങ്ങളെ മറിഞ്ഞു വീഴാന്‍ ഇടയാക്കും.ചെറിയ കല്‍ക്കഷണം പോലും ഈ വാഹനങ്ങളുടെ ബാലന്‍സ് ഇല്ലാതാക്കും. സ്കൂട്ടര്‍ അമിതവേഗത്തിനായി സൃഷ്ടിക്കപ്പെട്ടവയല്ല. പെട്ടെന്ന് വേഗം ആര്‍ജ്ജിക്കാനും മറി കടന്നുപോകാനുമുള്ള കഴിവില്ലാത്ത ഇവ അപകടത്തില്‍ കൊണ്ടെത്തിക്കും. വളവുകളില്‍ ഇത്തരം വാഹനങ്ങള്‍ അമിതമായി ചരിക്കുന്നതും അപകടമാണ്. പെട്ടെന്ന് നിര്‍ത്താന്‍ സ്കൂട്ടറുകളുടെ രണ്ടുബ്രേക്കുകളും ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ഇതില്‍ ധൃതിയോ അശ്രദ്ധയോ മൂലം ആദ്യം മുന്‍ ബ്രേക്ക് അപ്ളൈആയാല്‍ വാഹനം മറിയും