തൊടുപുഴ. റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറെയും ഓവർസിയറെയും പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക.
ഇന്നലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഓഫീസിൽഎത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും സ്ഥലത്തില്ലാത്തതിനാൽ നടന്നിരുന്നില്ല. കേസിൽ കരാറുകാരൻ നസീർ പി മുഹമ്മദിനെ ഇന്നലെ രാത്രി തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തത്..