ഇരവിപുരത്ത് അമ്മ നോക്കിനിൽക്കെ അച്ഛനെ ഉലക്കകൊണ്ട് അടിച്ചു കൊലപ്പെടുത്തി

Advertisement

കൊല്ലം: അമ്മ നോക്കിനിൽക്കെ മകൻ ഉലക്കകൊണ്ടടിച്ചതിനെ തുടർന്ന് അച്ഛൻ മരിച്ചു. ഇരവിപുരം എ.കെ.ജി. ജങ്ഷനുസമീപം സ്‌നേഹനഗർ-163 വെളിയിൽപുരയിടം മംഗലത്തുവീട്ടിൽ സത്യബാബു (73) ആണ് മരിച്ചത്. മകൻ രകുലൻ എന്ന രാഹുൽ സത്യ(37)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൂലിപ്പണിക്കാരനാണ് സത്യബാബു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.ഭാര്യ രമണിയുടെ മുന്നിൽവെച്ചായിരുന്നു അക്രമം.

അടിയേറ്റ് വീടിനു പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യബാബു റോഡിൽ വീണു. അച്ഛന്റെ അടുത്തേക്ക് ആരും വരാൻ മകൻ സമ്മതിക്കാത്തതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement