എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീട്ടമ്മ വീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Advertisement

തൃശൂർ : വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുന്നിലെ എട്ടടി താഴ്ചയുള്ള കാനയിലേക്ക് ഫുട്പാത്തിൽ തട്ടി വീട്ടമ്മ വീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

പൊതുമരാമത്ത് നിരത്ത് വിഭാഗം എകസിക്യുട്ടീവ് എഞ്ചിനീയറും
വടക്കാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറിയും 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം
വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

നട്ടെല്ലിന് പരിക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീത ചികിത്സയിലാണ്. ഫുട്പാത്തിലെ സ്ലാബുകൾ നിരപ്പില്ലാതെ വച്ചതും കാന മൂടാത്തതുമാണ് അപകടത്തിന് കാരണമെന്ന് പരാതി ഉയര്‍ന്നു.

തൃശൂർ – ഷൊർണൂർ പിഡബ്ല്യുഡി റോഡിന്റെ കാനയിലാണ് അപകടം ഉണ്ടായത്.

Advertisement