മദ്യപിച്ച് നൃത്തം, ദൃശ്യം പുറത്ത്: എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി

Advertisement

തിരുവനന്തപുരം: നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കെതിരെയും നടപടി. ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി. ഇവർ മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈൽ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

വനിതാപ്രവർത്തകയോട് മോശമായി പെരുമാറിയതിനാണ് അഭിജിത്തിനെതിരെ സിപിഎം നടപടി സ്വീകരിച്ചത്. ഗുരുതര ആരോപണങ്ങളുണ്ടായിട്ടും കടുത്ത നടപടി നേരിടാതെ അഭിജിത് പാർട്ടിയിൽ തുടരുന്നതിൽ വിമർശനം ഉയർന്നിരുന്നു. വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ അഭിജിത്ത് എത്തിയത് 26 വയസ്സ് എന്ന് കുറച്ചുകാണിച്ചാണ്. ഇതിനു നിർദേശിച്ചത് ആനാവൂർ നാഗപ്പൻ ആണെന്നാണ് അഭിജിത്ത് പറഞ്ഞത്. എന്നാൽ ഇക്കാര്യം ആനാവൂർ നിഷേധിച്ചു.