ഉഴിച്ചില്‍ നടത്താമെന്ന് സുന്ദരിയുടെ പരസ്യം, വീണത് നൂറുകണക്കിന് ആള്‍ക്കാര്‍, ഒടുവില്‍ അന്വേഷിച്ച് എത്തിയപ്പോള്‍ പൊലീസ് അന്തംവിട്ടു

Advertisement

നിലമ്പൂര്‍.ഉഴിച്ചില്‍ നടത്താമെന്ന് സുന്ദരിയുടെ പരസ്യം, വീണത് നൂറുകണക്കിന് ആള്‍ക്കാര്‍. ഒടുവില്‍ അന്വേഷിച്ച് എത്തിയപ്പോള്‍ പൊലീസ് അന്തംവിട്ടു. യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അന്വേഷിച്ചവര്‍ക്ക് നാട്ടുകാരിയുടെ ഫോണ്‍നമ്ബര്‍ നല്‍കുകയും ചെയ്ത കേസില്‍ 19 വയസ്സുകാരന്‍ അറസ്റ്റില്‍.

ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്.

ക്രിസ്റ്റോണ്‍

അക്കൗണ്ട് തുടങ്ങി 10 ദിവസം കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്ബര്‍ ആവശ്യപ്പെട്ടു.ആരെയും യുവാവ് നിരാശരാക്കിയില്ല. ഇവര്‍ക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്ബര്‍ നല്‍കി. ഉഴിയാന്‍വേണ്ടി ഫോണിലേക്ക് വിളികള്‍ എത്തിയതോടെ പേടിച്ച യുവതി കാളികാവ് പോലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചര്‍ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും സന്നദ്ധരായിരുന്നു. കുറച്ച് സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരും സുഖ ചികില്‍സയാണ് തേടിയത്.

അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാല്‍ സാമ്ബത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പോലീസ് പറഞ്ഞു. കാളികാവ് സബ് ഇന്‍സ്‌പെക്ടര്‍ ടി.പി. മുസ്തഫ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലീം, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റോണ്‍ ജോസഫിനെ പിടികൂടിയത്. യുവതിയുടെ പരാതിയില്‍ ഐ.ടി. നിയമപ്രകാരമാണ് കേസ്.

Advertisement