ഫോണിൽ വിളിച്ച് മാറ്റിവയ്ക്കാൻ പറഞ്ഞ ടിക്കറ്റിന് 70 ലക്ഷം; നേര് കൈവിടാതെ കടയുടമ

Advertisement

പാലാ: ലോട്ടറി വ്യാപാരിയുടെ സത്യസന്ധത ഉഴവൂർ പുഴോട്ടുതെക്കേപുത്തൻപുരയിൽ വി.കെ.ബാബുവിനെ ലക്ഷാധിപതിയാക്കി. ഇന്നലെ നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

ബാബു ഇന്നലെ രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ ഫോണിൽ വിളിച്ച് 12 ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ബാബു പറഞ്ഞ നമ്പറുകളിലുള്ള ടിക്കറ്റ് അപ്പോൾ തന്നെ പ്രമോദ് മാറ്റിവയ്ക്കുകയും ചെയ്തു. വൈകിട്ട് ആ ടിക്കറ്റുകളിലൊന്നിന് സമ്മാനം കിട്ടിയ വിവരം പ്രമോദാണു ബാബുവിനെ അറിയിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു.