പത്തനം തിട്ട.ജീവൻ രക്ഷിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കാൻ നടത്തിയ മോക് ഡ്രില്ലിൽ ജീവൻ നഷ്ടമായ ബിനു സോമന് നാട് വിട നൽകി. മോക്ഡ്രിൽ അപകടത്തിനിടെ മണിമലയാറിൽ മുങ്ങിമരിച്ച ബിനു സോമന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 11 മണിയോടെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാടുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തിയത്. അതെ സമയം മോക്ഡ്രില്ലിൽ ഏകോപനത്തിൽ വീഴ്ച്ച സംഭവിച്ചതായും , തന്നെ അറിയിക്കാതെ മുൻ നിശ്ചയിച്ച സ്ഥലത്ത് നിന്ന് മാറിയാണ് എന്‍ഡി ആര്‍എഫ് മോക്ഡ്രിൽ സംഘടിപ്പിച്ചതെന്നും കളക്ടറും റിപ്പോർട്ട് നൽകി
അതെ സമയം മോക് ഡ്രില്ലിൽ ഏകോപനക്കുറവ് ഉണ്ടായതായി പത്തനംതിട്ട ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി.
മോക്ഡ്രില്ലിന് മുൻപ് കല്ലൂപ്പാറ പഞ്ചായത്തിലെ യോഗത്തിൽ കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്. എന്നാൽ വ്യാഴാഴ്ച രാവിലെയാണ് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോട് പാലത്തിനടിയിലേക്ക് മോക്ക്ഡ്രിൽ മാറ്റിയത്. എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. തന്നെ ഇക്കാര്യം അറിയിച്ചിരുന്നില്ല
മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലുംസ്ഥലം മാറ്റിയ വിവരം വൈകിയാണ് അറിഞ്ഞത് . വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് എൻഡിആർഎഫ് നൽകിയ വിശദീകരണം. നാട്ടുകാർ ബഹളം വയ്ക്കുന്നത് കണ്ട് എൻഡിആർഎഫിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയെങ്കിലും വൈകിയാണ് എൻഡിആർഎഫ് ഉദ്യോഗസ്ഥർ ബോട്ടിറക്കിയതെന്നും റിപ്പോർട്ടിലുണ്ട്. മോക്ക്ഡ്രില്ലിനെക്കുറിച്ച് മറ്റ് വകുപ്പുകൾക്കും ധാരണയുണ്ടായിരുന്നില്ല.
എത്ര പേർ വെള്ളത്തിൽ ഇറങ്ങിയെന്നു പോലും ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നുവെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ബിനു സോമന്റെ മുങ്ങിമരണത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആരാണ് അന്വേഷിക്കേണ്ടതെന്ന് നിശ്ചയിച്ചിട്ടില്ല എന്നും കളക്ടർ പറഞ്ഞു.വിശദമായ അന്വേഷണത്തിൽ മാത്രമാകും മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്നും കളക്ടർ വ്യക്തമാക്കി.