ബൈപ്പാസ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

Advertisement

ആലപ്പുഴ. ബൈപ്പാസ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു.
ജാർഖണ്ഡ് സ്വദേശി രാജ്കുമാർ ശർമ(22)യാണ് മരിച്ചത്.ബൈപ്പാസിലെ സമാന്തര പാതയുടെ നിർമാണത്തിനായെടുത്ത കുഴിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
സമീപത്തുണ്ടായിരുന്നവരാണ് രാജ്കുമാറിനെ പുറത്തെടുത്തത്.
തൊഴിലാളികളുടെ ആശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement