പാലക്കാട്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് യുവാവിനെ 11 കോടിയോളം രൂപ കബളിപ്പിച്ചതായി പരാതി.ഫിഫ ലോകകപ്പിന്റെ ഭാഗമായുളള ഐടി പ്രൊഡക്ട് സപ്ലൈയില്‍ പങ്കാളിയാണെന്ന് അറിയിച്ചാണ് മണ്ണാര്‍ക്കാട്ചന്തപ്പടി സ്വദേശി റിഷാബ് മണ്ണാര്‍ക്കാട് മണലടി സ്വദേശിയെ കബളിപ്പിച്ചത്.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യക്ഷമമല്ലെന്നാണ് പരാതി
മണ്ണാര്‍ക്കാട് മണലടി സ്വദേശി ഷഫീറിനെയാണ് സുഹൃത്തും മുന്‍ ബിസിനസ് പങ്കാളിയുമായ യുവാവ് 11 കോടിയോളം രൂപ പറ്റിച്ചതായി പരാതി നല്‍കിയത്.ഫിഫ ലോകകപ്പിന്റെ ഭാഗമായുളള ഐടി പ്രൊഡക്ട് സപ്ലൈയില്‍ പങ്കാളിയാണെന്ന് വിശ്വസിപ്പിച്ചാണ് ഭീമമായ തുക തന്നെക്കൊണ്ട് ഇന്‍വെസ്റ്റ് ചെയ്യിപ്പിച്ചതെന്ന് യുവാവ് പറയുന്നു
പലഘട്ടങ്ങളിലായി റിഷാബിന് നല്‍കിയത് 11 കോടിയോളം രൂപ,ഇതില്‍ നാല് കോടിയോളം മടക്കി നല്‍കി,ബാക്കി തുക ആവശ്യപ്പെടുമ്പോള്‍ മറുപടിയില്ല.
സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസിന് ആദ്യം പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല,പിന്നീട് കോടതി നിര്‍ദേശം അനുസരിച്ചാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.ഇത്രവലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്
ഡിജിപിക്കടക്കം പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് ഷഫീറെന്ന 33കാരന്‍.പലരില്‍ നിന്നായി കടംവാങ്ങിയ തുകയാണ് മുന്‍സുഹൃത്തിനെ വിശ്വസിച്ച് ബിസിനസില്‍ നിക്ഷേപിച്ചത്.പലരേയും സമാനതട്ടിപ്പിന് ഇരയാക്കിയതായാണ് ഷഫീര്‍ പറയുന്നത്