കതിന നിറയ്ക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ദേവസ്വം മന്ത്രിക്ക് റിപ്പോർട്ട് നൽകും

Advertisement

പത്തനംതിട്ട.മാളികപ്പുറം ക്ഷേത്രത്തിന് സമീപം കതിന നിറയ്ക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ദേവസ്വം മന്ത്രിക്ക് റിപ്പോർട്ട് നൽകും .ഏത് സാഹചര്യത്തിലാണ് അപകടം ഉണ്ടായതെന്നും അപകടത്തെക്കുറിച്ച് അന്വേഷിച്ച റിപ്പോർട്ട് നൽകാ

നും ദേവസ്വം മന്ത്രി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറിയനാട് സ്വദേശി ജയകുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ഷേത്രത്തിൻറെ പിൻവശത്തുള്ള വെടിപ്പുരയിൽ കരിമരുന്നും നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.മതിയായ സുരക്ഷയില്ലാതെ കരിമരുന്ന് നിറച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

വിഷയത്തിൽ അന്വേഷിച്ച് നടത്തി അടിയന്തര റിപ്പോർട്ട് നൽകാനാണ് ദേവസ്വം മന്ത്രി നിർദ്ദേശിച്ചിരുന്നത്.നിരവധി തീർത്ഥാടകർ സന്നിധാനത്ത് ഉള്ള സമയത്ത് ഉണ്ടായ അപകടത്തെ ഗൗരവത്തോടെയാണ് ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവർ നോക്കി കാണുന്നത്.

Advertisement