കെഎസ്ആർടിസി ബസ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചു ഡ്രൈവർക്ക് പരുക്ക്

Advertisement

കൊച്ചി . കളമശേരി എച്ച്എംടി ജങ്ഷനിൽ കെഎസ്ആർടിസി ബസ് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചു ഡ്രൈവർക്ക് പരുക്ക്. പാലത്തിൻ്റെ കോൺക്രീറ്റ് കൈവരി ഒടിഞ്ഞു റെയിൽവേ പാളത്തിൽ വീണു.

ദൂരെ നിന്നു കണ്ടതിനാൽ ഗുഡ്സ് ട്രെയിൻ അപകടത്തിൽ നിന്ന് ഒഴിവായി. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പറയുന്നു.