അടൂര്‍ .യാത്രക്കാരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിജിലൻസിന്റെ പിടിയിലായി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സുരേന്ദ്രനാണ് പിടിയിൽ ആയത്. ഇന്ന് രാവിലെ ആറരയ്ക്ക് തിരുവല്ല ഡിപ്പോയിൽ നിന്നും അടൂരിലേക്ക് പുറപ്പെട്ട ഓർഡിനറി ബസ്സിൽ അടൂരിന് സമീപം വെച്ച് കെഎസ്ആർടിസി വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത് .
ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാരിൽ നിന്ന് പണം വാങ്ങിയശേഷം ടിക്കറ്റ് നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ട വിജിലൻസ് വിഭാഗം ജീവനക്കാരനാണ് കെഎസ്ആർടിസി അധികൃതരെ വിവരം അറിയിച്ചത്. ടിക്കറ്റിന്റെ പണമായി വാങ്ങിയ 234 രൂപ സുരേന്ദ്രന്റെ ബാഗിൽ നിന്ന് കണ്ടെടുത്തു