വരുന്നു പത്തനംതിട്ടയിൽ കൂറ്റൻ അയ്യപ്പശിൽപ്പം

Advertisement

പത്തനംതിട്ട: നഗരത്തിൽ അയ്യപ്പൻറെ 133 അടി ഉയരമുള്ള ശിൽപം നിർമിക്കാൻ പദ്ധതി ഒരുങ്ങുന്നു. 34 കിലോമീറ്റർ അകലെ നിന്നുവരെ കാണാവുന്ന രീതിയിലാകും ശിൽപമെന്നാണു സംഘാടകർ പറയുന്നത്.

പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാണ് സമുദ്രനിരപ്പിൽനിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ. ചുട്ടിപ്പാറയുടെ മുകളിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണു പദ്ധതി.

യോഗനിദ്രയിലുള്ള അയ്യപ്പൻറെ രൂപമാണു നിർമിക്കുക. 25 കോടിയാണു പ്രതീക്ഷിക്കുന്ന ചെലവ്. പന്തളത്തുനിന്നു നോക്കിയാൽ കാണാവുന്ന പോലെയാകും ശിൽപമെന്നു സംഘാടകർ പറയുന്നു. കോൺക്രീറ്റിലാണു തയാറാക്കുക. ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിൻറെ ഭാഗമാണു സ്ഥലം.

ക്ഷേത്ര ട്രസ്റ്റാണു നിർമാണം ആലോചിക്കുന്നത്. ആഴിമലയിലെ ശിവശിൽപം നിർമിച്ച ശിൽപി ദേവദത്തൻറെ നേതൃത്വത്തിലാകും നിർമാണം. അയ്യപ്പ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ചാണു പദ്ധതിയൊരുങ്ങുന്നത്.

Advertisement