കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി

Advertisement

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വിയ്യൂർ ജയിലിൽനിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിനു തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിൽ വച്ചായിരുന്നു സംഘർഷം.

തൃശൂർ, എറണാകുളം ജില്ലയിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ ആക്രമിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്നലെ രാത്രി വിയ്യൂർ ജയിലിൽനിന്ന് ഒൻപത് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. ആറുമാസം മുൻപ് ലാലു, ബിജു, അമൽ, അനൂപ് എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ ഉണ്ടായിരുന്നു. അന്ന് പ്രമോദുമായി പ്രശ്നമുണ്ടായി. ഇതിന്റെ തുടർച്ചയായി ആണ് സംഘർഷമുണ്ടായതെന്നാണു വിവരം.