വനമല്ലിത് ജനവാസകേന്ദ്രം

Advertisement

ഏഞ്ചൽ വാലി.പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇന്ന് ഏഞ്ചൽ വാലി സന്ദര്‍ശിക്കും. ബഫർ സോൺ ആശങ്കയിൽ കഴിയുന്ന പ്രദേശവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും മനസ്സിലാക്കാനും ആണ് സന്ദർശനം. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ ഏഞ്ചൽ വാലി, പമ്പാവാലി പ്രദേശങ്ങളെ വനമേഖലയായി പ്രഖ്യാപിച്ചതിനെ ചൊല്ലി വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സർക്കാർ പ്രസിദ്ധീകരിച്ച മൂന്ന് ഭൂപടങ്ങളിലും ഈ പ്രദേശങ്ങൾ വനമേഖലയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ഏഞ്ചൽ വാലിയിലെ വനം വകുപ്പ് ഓഫീസിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തിയിരുന്നു. വനംവകുപ്പിന്റെ ബോർഡ് തകർത്തതിനും കരിയോയിൽ ഒഴിച്ചതിനും ജനപ്രതിനിധികൾ അടക്കം 100 പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു