സുൽത്താൻ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

Advertisement

വയനാട് . സുൽത്താൻ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയതോടെ വനപാലകർ ഒരുക്കങ്ങൾ തുടങ്ങി. അതേസമയം നടപടികൾ വൈകിപ്പിച്ചതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് സർക്കാര് വിശദീകരണം തേടി.

PM 2 എന്ന കാട്ടാനയെ വനത്തിലേക്ക് തുരത്താനാനുള്ള നീക്കങ്ങൾ തുടക്കത്തിലേ പാളി. ആനയെ മയക്കുവെടിവെക്കാനുള്ള അനുമതി കൂടി വൈകിയതോടെ പ്രതിഷേധം കടുത്തു. വയനാട് വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് ബത്തേരി നഗരസഭ കൗൺസിൽ അംഗങ്ങൾ ഉപരോധിച്ചു. വനം വകുപ്പ് ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി.

മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിപ്പിച്ചതിൽ ചീഫ് വൈൽഡ്
ലൈഫ് വാർഡനെതിരെ ഐസി ബാലകൃഷ്ണൻ എംഎൽഎ രംഗത്തെത്തി.


ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചവരുത്തിയതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് IFS നോട് സർക്കാര് വിശദീകരണം തേടി. നിലവിൽ റേഡിയോകോളർ വഴി ആനയുടെ നീക്കങ്ങൾ വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കുപ്പാടി വനമേഖലയിലാണ് ആനയുള്ളത്. നാളെ രാവിലെ ദൗത്യം തുടങ്ങും.

Advertisement