വനിതാ നഴ്സിന് മർദനം: തിരുവനന്തപുരത്ത് നഴ്സിങ് ഓഫിസർമാരുടെ സംയുക്ത പ്രതിഷേധം

Advertisement

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ 28-ാം വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ നഴ്സിങ് ഓഫിസറെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മർദിച്ചതിനെതിരെ നഴ്സിങ് സംഘടനകൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ്, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

കെജിഎൻഎ ജില്ലാ സെക്രട്ടറി സുഷമ, കെജിഎൻയു ജില്ലാ സെക്രട്ടറി ടി.ആർ.കാർത്തിക്, കെജിഎൻഎ ജില്ലാ ട്രഷറർ ആശ എന്നിവർ സംസാരിച്ചു. ഐഎംഎ സംസ്ഥാന നേതാവ് ഡോ. എസ്.ബിനോയ്, കെജിഎംസിടിഎ തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ. ആർ.പി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി എടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.