കോവിഡിൽ അനധികൃത മദ്യവിൽപന: ബാറുടമയെ പ്രതിയാക്കി എക്സൈസ്

Advertisement

തൃശൂർ: കോവിഡ് കാലത്തെ അനധികൃത മദ്യവിൽപനയ്ക്ക് തൃശൂരിലെ ബാറുടമയെ പ്രതിയാക്കി എക്സൈസ്. രാമവർമപുരത്തെ കാങ്കപ്പാടൻ ബാറിന്റെ ഉടമ കെ.പി.കുര്യനെ അഞ്ചാം പ്രതിയാക്കി. ബാറിന്റെ ലൈസൻസ് റദ്ദാക്കാനും നീക്കം തുടങ്ങി.

2020 മേയ് ഏഴിന് കോവിഡ് നിയന്ത്രണമുള്ളപ്പോഴാണ് 14.5 ലീറ്റർ മദ്യം മട്ടാഞ്ചേരിയിൽ പിടിച്ചത്. ഈ മദ്യത്തിന്റെ ഉറവിടം കാങ്കപ്പാടൻ ബാർ ആണെന്നാണ് എക്സൈസ് കണ്ടെത്തി. തുടർന്നാണ് നടപടി സ്വീകരിച്ചത്.