കുട്ടിക്കാനത്ത് ശബരിമല തീർഥാടകരുടെ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; 14 പേർ‌ക്ക് പരുക്ക്

Advertisement

തൊടുപുഴ∙ ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 14 പേർ‌ക്ക് പരുക്ക്. കർണാടക ബെല്ലാരി സ്വദേശികൾ സഞ്ചരിച്ച വാഹനം ഇന്ന് വൈകിട്ട് 6.30നാണ് അപകടത്തിൽപെട്ടത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് കെകെ റോ‍ഡിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.