മകന്‍റെ വിവാഹം അടുത്ത ആഴ്ച, മാതാവ് ടോറസ് ലോറി ഇടിച്ച് മരിച്ചു

Advertisement

പാമ്പാടി. ടോറസ് ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണന്ത്യം. ബൈക്കിൽ മകനോടൊപ്പം സഞ്ചരിക്കുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെ എട്ടാം മൈലിൽ മീനടം വള്ളിമല സ്വദേശിനി ഷൈനി(48)ആണ് മരിച്ചത്. നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷൈനിയുടെ മകന്റെ വിവാഹം അടുത്ത ആഴ്ച നടക്കാനിരിക്കയാണ് ദാരുണ സംഭവം