നാദാപുരത്ത്അഞ്ചാം പനി ,പ്രതിരോധ കുത്തി വെപ്പ് എടുക്കാത്ത 340 പേർ പഞ്ചായത്തില്‍

Advertisement

കോഴിക്കോട്. നാദാപുരം പഞ്ചായത്തിൽ അഞ്ചാം പനി സ്ഥിരികരിച്ചു. മൂന്ന് വാർഡുകളിലായി 8 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വയസിനുള്ളിൽ എടുക്കേണ്ട പ്രതിരോധ കുത്തി വെപ്പ് എടുക്കാത്തവരിലാണ് രോഗം കണ്ടെത്തിയത്.

നാദാപുരം പഞ്ചായത്തിലെ
6, 7, 19 വാർഡുകളിലാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. 5 മുതൽ 8 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ആരോഗ്യ വകുപ്പിൻ്റെ വിദഗ്ദ സംഘം നാദാപുരത്ത് യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. ഒരു വയസിനുള്ളിൽ എടുക്കേണ്ട പ്രതിരോധ കുത്തി വെപ്പ് എടുക്കാത്ത 340 പേർ നാദാപുരം പഞ്ചായത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. സർവേയും ബോധവൽക്കരണ നടപടികളും മേഖലയിൽ ആരംഭിച്ചിട്ടുണ്ട്.

രോഗബാധിതരായ വിദ്യാർത്ഥികളെ സ്ക്കൂളിലേക്കും പൊതു ഇടങ്ങളിലേക്കും അയക്കരുതെന്ന് നിർദേശമുണ്ട്. മാസ്ക്കും നിർബന്ധമാക്കിയിട്ടുണ്ട്.