രണ്ട് നഗരങ്ങളില്‍കൂടി 5ജി

Advertisement

ജിയോയും എയര്‍ടെലും ഇന്ത്യയൊട്ടാകെ മത്സരിച്ച് 5ജി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി.

ഗൂരുവായൂര്‍ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡേറ്റയും ഇപ്പോള്‍ ലഭിക്കും.

5ജി ലഭിക്കാന്‍ ജിയോ ഉപയോക്താക്കള്‍ സിം കാര്‍ഡ് മാറ്റേണ്ടതില്ല. നിങ്ങളുടെ ഫോണ്‍ 5ജി പിന്തുണക്കുന്നതായിരിക്കണം എന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട കാര്യം. കൂടാതെ, ഫോണില്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാര്‍ജായ 239 രൂപയോ അതിനു മുകളിലുള്ള റീചാര്‍ജോ ചെയ്തിരിക്കണം. നിങ്ങള്‍ കൂടുതല്‍ സമയവും 5ജി കവറേജുള്ള സ്ഥലത്താണെങ്കില്‍, ജിയോ വെല്‍കം ഓഫര്‍ ലഭിക്കും. അപ്പോള്‍ പരിധിയില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ആസ്വദിക്കാം.

5ജി അപ്‌ഗ്രേഡ് ഡാറ്റാ പ്ലാന്‍

അതേസമയം, ജിയോ പുതിയ 5ജി അപ്‌ഗ്രേഡ് ഡാറ്റാ പ്ലാനും കാര്യമായ പരസ്യമില്ലാതെ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് പുതിയ ഡാറ്റ പാക്ക്, 5ജിയുള്ള മേഖലകളില്‍ പരിധിയില്ലാത്ത 5G ഡാറ്റ നല്‍കും. ഈ പ്ലാന്‍ എന്തൊക്കെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

പുതിയ ജിയോ 5G അപ്ഗ്രേഡ് പ്ലാനിന് 61 രൂപയാണ് നല്‍കേണ്ടത്, കൂടാതെ അത് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5G ഡാറ്റയും നല്‍കുന്നു. ഇതിനൊപ്പം, 6 ജിബി അതിവേഗ 4 ജി ഡാറ്റയും ലഭിക്കും.

ഈ പ്ലാന്‍ ഒരു ആഡ്-ഓണ്‍ പാക്കാണ്, അതിനര്‍ത്ഥം, ഒരു മാസമോ അതില്‍ കുറവോ പരിധിയുള്ള ഒരു പ്രധാന പ്ലാന്‍ നിങ്ങളുടെ ഫോണില്‍ ആക്ടീവായി ഉണ്ടെങ്കില്‍ മാത്രമോ ഈ റീചാര്‍ജ് ചെയ്യേണ്ടതുള്ളൂ. പുതിയ ഡാറ്റ പ്ലാന്‍ 119 രൂപ മുതലുള്ള പ്ലാനുകള്‍ക്കൊപ്പം ചെയ്യാവുന്നതാണ്. ജിയോ ട്രൂ 5 ജി ഉള്ള നഗരങ്ങളിലും ജിയോ വെല്‍ക്കം ഓഫറില്‍ ചേരാന്‍ ക്ഷണിക്കപ്പെട്ട ഉപയോക്താക്കള്‍ക്കും ഇത് ഉപയോഗിക്കാം.

അതിനാല്‍, നിങ്ങളുടെ പ്രദേശത്ത് 5G ലഭിക്കുന്നുണ്ടെങ്കില്‍ ഇതിനകം നിങ്ങള്‍ ട്രയലിന്റെ ഭാഗമാണെങ്കില്‍, കമ്ബനിയുടെ വെബ്സൈറ്റ് വഴിയോ MyJio ആപ്പ് വഴിയോ നിങ്ങള്‍ക്ക് 61 രൂപ ഡാറ്റ പ്ലാന്‍ ആക്സസ് ചെയ്യാം.

ജിയോ 5G SA (Standalone) ഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 700MHz, 3500MHz, 26GHz എന്നീ 5G സ്‌പെക്ട്രം ബാന്‍ഡുകളാണ് ജിയോക്കുള്ളത്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി കാരിയര്‍ അഗ്രഗേഷനും ജിയോ 5ജി പിന്തുണയ്ക്കുന്നു.

Advertisement