ഒരു കോടിയോളം വില്പന വിലവരുന്നനിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം

Advertisement

കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും മറ്റും വിൽപ്പനക്കായി കടത്തികൊണ്ട് വന്ന നിരോധിത പുകയില ഉൽപ്പനങ്ങളുമായി പിടിയിലായവർക്ക് ജാമ്യം ലഭിച്ചു.

പ്രതികൾക്ക്സി.പി.എമ്മുമായുള്ള ബന്ധം ആരോപണങ്ങൾക്ക് വഴിവെക്കുകയും ഏറെ വിവാദമാവുകയും ചെയ്തിരുന്നു. ആലപ്പുഴ സി.വി വാർഡിൽ ഇജാസ്, ആലപ്പുഴ വെള്ളകിണർ സജാദ് , കരുനാഗപ്പള്ളി പുത്തൻതെരുവ് കുലശേഖരപുരം കടത്തൂർപനമൂട്ടിൽ ജംഗ്ഷന് സമീപം
ഷമീർ , തൊടിയൂർ, വേങ്ങറ സ്വദേശി തൗസിംഎന്നിവരെയാണ്
കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നത്. കരുനാഗപ്പള്ളി ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി അഡ്വ: എസ്. ജീവൻ കോടതിയിൽ ഹാജരായി.

Advertisement