മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും സ്കൂട്ടര്‍ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഞെട്ടിക്കുന്ന വിഡിയോ

Advertisement

മൂന്നാര്‍. ആനയിറങ്കൽ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും സ്കൂട്ടര്‍ യാത്രികർ തലനാരിഴക്ക് രക്ഷപെട്ടു. ഇന്ന് രാവിലെ 6.30 നായിരുന്നു സംഭവം. ദേശിയ പാതയിലെ വളവ് തിരിഞ്ഞ് വന്ന ബൈക്ക് യാത്രികര്‍ ആനയുടെ മുന്നിൽ പെട്ടു പോകുകയായിരുന്നു. ആന പാഞ്ഞ് അടുത്തെങ്കിലും സമീപത്ത് നിന്ന ആളുകൾ ബഹളമുണ്ടാക്കിയതോടെ ആന ആക്രമിക്കാതെ മാറി പോയി.

നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലൻ എന്ന ആനയുടെ മുന്നിൽ നിന്നാണ് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്. കാട്ടാന നിരത്തില്‍ നിരന്തരം ആക്രമണം നടത്തുമ്പോളും വനംവകുപ്പ് ഇവയെ നിയന്ത്രിച്ച് കാട് കയറ്റാന്‍ ശ്രമിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. സാധാരണ സംഭവംപോലെയാണ്. ജനം ഉറക്കം ഒഴിച്ച് കാവലിരുന്നാണ് കൃഷികളും വീടുകളും കാക്കുന്നത്.