ആലപ്പുഴ. സിപിഎമ്മിന് സംസ്ഥാനതലത്തിൽ തന്നെ വലിയ നാണക്കേടായ ലഹരിക്കടത്ത് കേസും, കുട്ടനാട്ടിലെ തർക്കവും, നഗ്ന ദൃശ്യ വിവാദവും അടക്കമുള്ള വിവാദങ്ങള്‍ക്കിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും.
ലഹരിക്കടത്ത് കേസും, കുട്ടനാട്ടിലെ തർക്കവും, നഗ്ന ദൃശ്യ വിവാദവും സംസ്ഥാനതലത്തിൽ തന്നെ പാർട്ടി വലിയ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ജില്ലയിൽ ഉയർന്ന് വരുന്ന വിഭാഗീയതയും തലവേദനയാണ്. തർക്കങ്ങൾക്ക് പരിഹാരം കാണാനുള്ള ചർച്ചകൾ ജില്ല സെക്രട്ടറിയേറ്റിൽ നടക്കാൻ സാധ്യതയുണ്ട്. പാർട്ടി സഹപ്രവർത്തകർ ഉൾപ്പടെയുള്ള സ്ത്രീകളുടെ നഗ്ന ദൃശ്യം പകർത്തി സൂക്ഷിച്ചെന്ന പരാതിയിൽ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയ്ക്ക് എതിരെയുള്ള പാർട്ടി അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും.