ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധനിര്‍മ്മാണം നടക്കുന്നെന്ന പോലീസ് റിപ്പോർട്ടിൽ ജാഗ്രതാ നിർദേശം

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധനിര്‍മ്മാണമുണ്ടെന്ന പോലീസ് റിപ്പോർട്ടിൽ ജാഗ്രത നിർദേശവുമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ. ലാബ്‌ പ്രവർത്തനങ്ങളിൽ കൃത്യമായ നിരീക്ഷണവും പ്രത്യേക ശ്രദ്ധയും വേണമെന്നാണ് സ്ഥാപന മേധാവിമാർക്കുള്ള നിർദേശം. തിരുവനന്തപുരം ധനുവച്ചപുരം ഐടിഐയുമായി ബന്ധപ്പെട്ടുയർന്ന പരാതിക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.

ധനുവച്ചപുരം ഐടിഐയിലെ ലാബിൽ വിദ്യാർഥികൾ ആയുധങ്ങൾ നിര്മിക്കുന്നുവെന്ന പരാതിയും ദൃശ്യങ്ങളും പുറത്തുവന്നത് ആറുമാസങ്ങൾക്ക് മുൻപ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബുകളുടെ മറവിൽ ആയുധനിര്മാണം നടക്കുന്നുണ്ടെന്ന്
സ്ഥിരീകരിച്ച് ഇന്റലിജൻസ് എഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി. പിന്നാലെയാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ജാഗ്രത നിർദ്ദേശം.


വിദ്യാലയങ്ങളിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും
ലാബുകളുടെ പ്രവർത്തനം സംബന്ധിച്ച് സ്ഥാപന മേധാവികൾക്ക് കൃത്യമായ ധാരണ വേണമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിയ സർക്കുലറിൽ പറയുന്നു. വിദ്യാലയങ്ങളിലെ ആയുധനിര്മാണം അപകടകരമായ സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു.

. പ്രതീകാത്മക ചിത്രം

Advertisement