പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ 22 മുതൽ

Advertisement

ശാസ്താംകോട്ട . മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവായുടെ ഓർമപ്പെരുന്നാൾ 22 മുതൽ 26വരെ നടക്കും.
22നു രാവിലെ 8നു കുർബാനയ്ക്കു ശേഷം സഖറിയാസ് മാർ അന്തോണിയോസ് കൊടിയേറ്റും.
1നു പ്രസംഗ മത്സരവും എക്കാറ മത്സരവും, 6.45നു ഫാ.മാത്യു ടി. മാമ്മൂട്ടിൽ ധ്യാനം നയിക്കും. 23നു
രാവിലെ 8നു ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത കുർബാന നടത്തും.
10നു മെഡിക്കൽ ക്യാംപ്, 6.45നു ഫാ.ലിറ്റോ ജേക്കബ് ധ്യാനം നയിക്കും.


24നു രാവിലെ 8നു ഡോ.യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത കുർബാന നടത്തും. 10.30നു ഫാ.നൈനാൻ വി.ജോർജ്, 6.45നു ഫാ.ജോൺ തോമസ് എന്നിവർ ധ്യാനം നയിക്കും. 25നു രാവിലെ ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് കുർബാന നടത്തും. 10.30നു അനുസ്മരണ സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും കെടിയു വൈസ്ചാൻസലർ ഡോ.സിസ തോമസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, യാക്കോബ് മാർ ഏലിയാസ് എന്നിവർ പ്രഭാഷണം നടത്തും. 4നു തീർഥാടകർക്കു സ്വീകരണം, 6.45
നു ഡോ.ജേക്കബ് കുര്യൻ സന്ദേശം നൽകും.

7.30നു പ്രദക്ഷിണം. 26നു രാവിലെ 8നു പരിശുദ്ധ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, തുടർന്നു ശ്ലൈഹീക വാഴ്വ്വ്, നേർച്ച വിളമ്പ്, കൊടിയിറക്ക്
എന്നിവ നടക്കും.

Advertisement