തൃശൂര്‍: ചെത്താനെത്തിയപ്പോള്‍ കള്ള് ചോദിച്ചു കൊടുക്കാത്തതിനു ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചുമാറ്റി. തെങ്ങിലുണ്ടായിരുന്ന ചെത്തുതൊഴിലാളി ചാടി രക്ഷപ്പെടുന്നതിനിടെ വീണ് കാലൊടിഞ്ഞു.
വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയന്‍ (43)ആണ് പരിക്കേറ്റത്. മരംവെട്ടുതൊഴിലാളി മങ്കൊമ്ബില്‍ വീട്ടില്‍ ബിസ്മി (45) ആണ് പ്രതി.
താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയന്‍ ഊര്‍ന്നിറങ്ങി ചാടിയപ്പോഴാണ് പരുക്കറ്റത് . പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.
.ചിത്രം പ്രതീകാത്മകം