തിരുവനന്തപുരം:
കെപിഎസി ലളിതയ്ക്കൊപ്പം ആദ്യമായി ദുബായിൽ പോയതിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്ന് മുകേഷ്. ദുബായിൽ നിന്ന് എന്തൊക്കെയോ തമാശകൾ പറഞ്ഞുകൊണ്ട് ലളിത ചേച്ചി തന്നെ തല്ലിയിരുന്നു എന്നും അത് കണ്ടു അവിടെയുണ്ടായിരുന്നു ദുബായ് പോലീസ് തനിക്കെതിരെ വന്നു എന്നുമാണ് മുകേഷ് പറഞ്ഞത്. എന്നാൽ തങ്ങൾ തമാശ പറയുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ലളിത ചേച്ചി തന്നെ രക്ഷിക്കുകയായിരുന്നു എന്നും ഇല്ലായിരുന്നുവെങ്കിൽ താനൊരു പ്രശ്നക്കാരനാണെന്ന് കരുതി പോലീസ് തന്നെ അറസ്റ്റ് ചെയ്തു ജയിലിൽ ഇടുമായിരുന്നു എന്നും മുകേഷ് പറയുന്നു.
മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം പ്രേക്ഷകരോട് തുറന്നുപറഞ്ഞത്. 1988ൽ ആയിരുന്നു സംഭവം എന്നും ആദ്യമായിട്ടായിരുന്നു അന്ന് ദുബായിലേക്കുള്ള യാത്ര എന്നും ദുബായിൽ ഒരു കലാപരിപാടിക്ക് വേണ്ടിയാണ് തങ്ങൾ എല്ലാവരും പോയതെന്നും മുകേഷ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നും ആയിരുന്നു വിമാനം കയറിയതെന്നും ലളിത ചേച്ചി രാവിലെ തന്നെ അമ്പലത്തിലൊക്കെ പോയി പ്രാർത്ഥിച്ചിട്ടാണ് വന്നിരുന്നതിനും മുകേഷ് പറഞ്ഞു.
ചന്ദനക്കുറി ഒക്കെ തൊട്ടുവന്ന ലളിത ചേച്ചിയോടെ ഇത് വേറെ രാജ്യമാണെന്നും ചന്ദനക്കുറി മയക്കണമെന്നുമൊക്കെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ മോനെ നീ വേറെ ആളെ നോക്ക് എന്നുള്ള തരത്തിലായിരുന്നു ചേച്ചിയുടെ മറുപടികൾ എന്നും താരം പറയുന്നു. ശേഷം തങ്ങളുടെ സ്പോൺസർ വിബികെ മേനോൻ അവിടെ വന്നു എന്നും അദ്ദേഹം തങ്ങളെ കണ്ടതും ഒരു കാര്യവുമില്ലാതെ നെറ്റിക്ക് കുറുകെ കൈവെച്ചുകൊണ്ട് ഒരു ആംഗ്യം കാണിച്ചു എന്നും അപ്പോൾ തന്നെ താൻ ചേച്ചിയോട് കണ്ടില്ലേ ചേച്ചി ചന്ദനക്കുറി മയക്കാനാണ് അദ്ദേഹം പറയുന്നത് എന്ന് പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞു.
പിന്നീട് ഒരു പരുങ്ങലോട് കൂടി സാരി തുമ്പ് കൊണ്ട് ലളിത ചേച്ചി കുറി മയക്കുകയായിരുന്നുവെന്നും മുകേഷ് പറഞ്ഞു. ശേഷം വിബികെ മേനോൻ അടുത്ത് വന്നപ്പോൾ ലളിത ചേച്ചി അദ്ദേഹത്തോട് ഇതിനെ പറ്റി ചോദിക്കുകയും അയ്യോ വിയർത്തു പോയല്ലോ എന്നാണ് താൻ ചോദിച്ചത് എന്ന് വിബികെ മറുപടി പറഞ്ഞതും ചേച്ചി തിരിഞ്ഞു കൊണ്ട് ബാഗ് വച്ച് തനിക്കിട്ട് ഒരു അടി തന്നു എന്നും മുകേഷ് ഓർത്തു പറയുന്നു. അങ്ങനെ ആ തമാശ അവിടെ തീരേണ്ടതായിരുന്നുവെന്നും എന്നാൽ അത് ഒരു അറബി പോലീസ് കണ്ടുവെന്നും മുകേഷ് പറയുന്നു.
Home Lifestyle Entertainment അന്ന് ലളിതേച്ചി രക്ഷിച്ചില്ലായിരുന്നേൽ ഞാൻ ദുബായ് ജയിലിൽ കിടന്നേനെ: സംഭവം തുറന്നു പറഞ്ഞു മുകേഷ്