പെരിന്തൽമണ്ണയിലെ പോസ്റ്റല്‍ ബാലറ്റ് പെട്ടി തനിയേ യാത്രചെയ്ത കഥ

Advertisement

മലപ്പുറം.പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് പെട്ടികൾ മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിലെത്തിയതിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച പെട്ടികൾ എങ്ങനെ മലപ്പുറത്തെത്തിയെന്നതിൽ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ മലപ്പുറം ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും.

ബാലറ്റ് പെട്ടി കാണാതായതിൽ അട്ടിമറിയുണ്ടെന്ന ആരോപണത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ ഉറച്ചു നിൽക്കുകയാണ്. മണ്ഡലത്തിൽ മാറ്റിവയ്ക്കപ്പെട്ട തപാൽ വോട്ടുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 348 തപാൽ വോട്ടുകളാണ് എണ്ണാനുള്ളത്. പെരിന്തൽമണ്ണ മണ്ഡലത്തിന്റെ ജയപരാജയം തിരുമാനിക്കുന്നതിൽ നിർണായകമാകും കോടതി വിധി.