ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വിളവെടുപ്പ് വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു

Advertisement

കരുനാഗപ്പള്ളി റേഞ്ചിൽ “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ വിളവെടുപ്പ് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. വിളവെടുപ്പിന് ശേഷം വിമുക്തി കോർഡിനേറ്റർ പി. എൽ. വിജിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹു.മന്ത്രി ഉദ്ഘാടനം ചെയ്തു.

സർക്കാർ ഓഫീസുകളിൽ പലയിടങ്ങളിലും കൃഷിത്തോട്ടങ്ങൾ ഉണ്ടെങ്കിലും മാതൃകാപരമായി കൃഷി ചെയ്യുന്ന ഓഫീസ് ആണ് കരുനാഗപ്പള്ളി റേഞ്ച് ഈ മാതൃക സംസ്ഥാനത്തെ മറ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കും ചീര അഴകാണ് ആരോഗ്യമാണ് ആദായമാണ് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.ചടങ്ങിൽ സി.ആർ. മഹേഷ് എംഎൽഎ മുഖ്യാതിഥിയായിരുന്നു,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ.എസ്.കല്ലേലി ഭാഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ,കൗൺസിലർ ആർ.സിന്ധു,കെ.എസ് ഇ എസ് എ ജില്ലാ പ്രസിഡന്റ് എ രാജു, ബിന്ദു, ക്ഷമാസ് രാജീവ് മാമ്പറ മനാഫ് എന്നിവർ സംസാരിച്ചു എസ് ആർ ഷെറിൻ രാജ് സ്വാഗതവും,എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു

Advertisement