പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

Advertisement

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലാണ് അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവച്ച് 1971 സെപ്റ്റംബർ 15നായിരുന്നു ശാന്തയും പി.ജെ.ജോസഫും തമ്മിലുള്ള വിവാഹം. വരാപ്പുഴ പുത്തൻപള്ളി മേനാച്ചേരി കുടുംബാംഗമാണ് ശാന്ത ജോസഫ്. സംസ്കാരം 19 നു രാവിലെ 11.30 ന് വസതിയിൽ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സെമിത്തേരി കുടുംബക്കല്ലറയിൽ.

മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു (അസോഷ്യേറ്റ് പ്രഫസർ, വിശ്വ ജ്യോതി എൻജിനീയറിങ് കോളജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സീയോൺ മെഡിക്കൽ കോളജ്, കോഴഞ്ചേരി), ഉഷ.