വന്യമൃഗശല്യം,ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം

Advertisement

പാലക്കാട്. തുടര്‍ച്ചയാകുന്ന വന്യമൃഗശല്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വനംവകുപ്പിന് സാധിക്കാത്തതില്‍ പ്രതിഷേധിച്ച് നാല് പഞ്ചായത്തുകളില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞ് കിടന്നു.ജില്ലയിലെ അപകട സാഹചര്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പറഞ്ഞു.

പി ടി സെവനെ പിടികൂടുന്നതിനായുളള ദൗത്യസംഘം നാളെ വൈകീട്ടോടെ ജില്ലയിലെത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.ഇതിനിടെ മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് കണ്ടെത്തിയ പുലിക്കൂട്ടത്തെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ തുടരുകയാണ്.എത്രയും വേഗം തത്തേങ്ങലത്തെ പുലിക്കൂട്ടത്തെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.