ഉടമസ്ഥരുടെ ജീവന്‍ കാക്കാന്‍ ജീവന്‍ ബലിനല്‍കി ജൂഡോയും റോജറും

Advertisement

തൃശ്ശൂർ.മരണശേഷം അവര്‍ വൈറലായി, തങ്ങളുടെ ജീവൻ ബലിയർപ്പിച്ച് മൂർഖനിൽ നിന്നും വീട്ടുകാരെ രക്ഷിച്ച രണ്ടു വളർത്തുനായ്ക്കളുടെ കഥയാണത് .
ഇത്തരമൊരു സംഭവമുണ്ടായത് അഷ്ടമിച്ചിറയിലാണ്. വളര്‍ത്തു നായ്ക്കള്‍ മുറ്റത്ത് രണ്ടിടത്തായി ചത്തു കിടക്കുന്നത് കണ്ട് അന്വേഷിച്ചപ്പോളാണ് തുണ്ടാക്കി മുറിച്ച മൂര്‍ഖനെ കണ്ടത്. വീട്ടിലേക്ക് കയറിയ പാമ്പിനെ നായ്ക്കള്‍ നേരിടുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടതോടെയാണ് സത്യം നാടറിഞ്ഞത്. വീട്ടുകാര്‍ക്ക് കണ്ണീരോടെയോ തങ്ങളുടെ ഓമനകളെ ഓര്‍ക്കാനാവുന്നുള്ളു.

അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണി വളര്‍ത്തിയ രണ്ട് നാടന്‍ നായ്ക്കളാണ് ജൂഡോയും റോജറും. വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെ ഇരുവരും ചേര്‍ന്ന് തടഞ്ഞതോടെ പാമ്പ് പത്തിയെടുത്തു ശൗര്യം വിടാതെ ജൂഡോയും റോജറും പ്രത്യാക്രമണം നടത്തി.മരിക്കുംമുമ്പ് അതവരുടെ ജീവന്‍ കൂടി കൊത്തിയെടുത്തു .

രാവിലെ വീടിന്‍റെ രണ്ടിടങ്ങളിലായി വീണുകിടക്കുന്ന നായ്ക്കളെയാണ് വീട്ടുകാര്‍ കണ്ടത്. തൊട്ടരികിൽ രണ്ട് കഷ്ണങ്ങളായി മൂർഖൻ പാമ്പും.

രണ്ട് നാടന്‍നായ്ക്കുട്ടികള്‍ വീട്ടിലെത്തുന്നത് മൂന്നരവര്‍ഷം മുമ്പാണ്. വൈകാതെ രണ്ടുപേരും വീട്ടിലെ അരുമകളായി. ജീവന്‍ നല്‍കിയും തങ്ങളെ സംരക്ഷിച്ച ഇരുവരെയും കണ്ണീരോടെ ആ കുടുംബം ഓര്‍ക്കും