നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം

Advertisement

തിരുവനന്തപുരം. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. നെടുമങ്ങാട് സ്വദേശി മനുവാണ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഇന്ന് പുലർച്ചെ നാല് മണിക്കാണ് നെടുമങ്ങാട് മുത്താംകോണം സ്വദേശി മനുവിനെ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചത്. ആറ് മണിയോടെ ബാത്‌റൂമിൽ പോകണമെന്നാവശ്യപ്പട്ടു.
സ്റ്റേഷനിലെ ബാത്‌റൂമിൽ കയറിയ മനു ഉടുമുണ്ടഴിച്ച്
വെൻറ്റിലേഷനിൽ കുരുക്കിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമം കണ്ട പോലീസ് ഉദ്യോഗസ്ഥർ മനുവിനെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചു. ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഗുരുതര ആരോഗ്യപ്രശനങ്ങളിലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇയാൾക്കെതിരെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ആത്മഹത്യ ശ്രമത്തിനും
നെടുമങ്ങാട് പോലീസ് കേസെടുത്തു. 29വയസുള്ള മനു കൂലിപണിക്കാരനാണ്. അയൽവാസിയായ യുവതിയുടെ വീട്ടിൽ കയറി ഭീതി പടർത്തിയ മനുവിനെ നാട്ടുകാരാണ് പോലീസിലേൽപ്പിച്ചത്.