തിരുവനന്തപുരം. മുസ്ലിം സ്വത്തവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ സംസ്ഥാന സർക്കാർ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്ന് ഫോറം ഫോർ മുസ്ലിം വുമൺസ് ജെൻഡർ ജസ്റ്റിസ് സംഘടന.
കേസിൽ സുപ്രീംകോടതി ആവശ്യപ്പെട്ട സത്യവാങ്മൂലം മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുകൊണ്ടായിരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സംഘടനാ പ്രതിനിധികൾ നിയമമന്ത്രി പി. രാജീവിനും മുഖ്യമന്ത്രിയുടെ ഓഫീസിനും നിവേദനം നൽകി.
സത്യവാങ്മൂലം നൽകുന്നതിലുള്ള അഭിപ്രായം തേടി പുരുഷ പണ്ഡിതരുമായി മാത്രമാണ് സർക്കാർ ചർച്ച നടത്തിയത്. മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിൽ വിവേചനങ്ങൾ അനുഭവിക്കുന്നവരാണ് സ്ത്രീകളെന്നും മുസ്ലിം വ്യക്തി നിയമത്തിൽ തന്നെ കാലാനുസൃതമായ പരിഷ്കാരം വേണമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.