കൊച്ചി. എറണാകുളം പാലാരിവട്ടത്ത് മുളക് സ്പ്രേ അടിച്ചു മോഷണം. 75 കാരി ലില്ലിയുടെ രണ്ടു പവൻ മാലയാണ് നഷ്ടമായത്. ബൈക്കിലെത്തിയ എത്തിയ ആളാണ് മുഖത്ത് മുളക് സ്പ്രേ അടിച്ച് മാല കവർന്നത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളം അഞ്ചു മന ക്ഷേത്രത്തിന് സമീപമാണ് സംഭവം. രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ലില്ലി, ഇതിനിടെ ബൈക്കിൽ എത്തിയ യുവാവ് വഴി ചോദിച്ചു. വഴി പറഞ്ഞു നൽകുന്നതിനിടെ ലില്ലിയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലില്ലിയെ പിന്തുടർന്ന യുവാവ് സമീപമുള്ള ഫ്ലാറ്റിന് അടുത്ത് വച്ച് മോഷ്ടാവ് മാല പൊട്ടിച്ചു.
ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാവ് എത്തിയത് എന്നും മാല തന്നില്ലെങ്കിൽ തന്നെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലില്ലി പറഞ്ഞു
സംഭവ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഫ്ലാറ്റിന് സമീപം നിന്ന് മാലയുടെ ഒരു കഷണം ലഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ലില്ലിയുടെ മൊഴി രേഖപ്പെടുത്തി മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.