തിരുവനന്തപുരം. ഭരതന്നൂരിൽ നടു റോഡിൽ സഹോദരൻ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
ഭരതന്നൂർ സ്വദേശി ഷീലയെയാണ് സഹോദരൻ സത്യൻ വെട്ടിയത്.
തലയ്ക്കും കൈക്കും വെട്ടേറ്റ ഷീല ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് സംഭവം.വീട്ടിൽ നിന്ന് ജങ്ഷനിലേക്കു പോവുകയായിരുന്ന ഷീലയെ സത്യൻ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ടാണ് വെട്ടിയത്.ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷീലയെ നാട്ടുകാരാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.സത്യനെ പോലീസ് കസ്റ്റഡിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.മാതാവിനെ നോക്കുന്നതുമായി ബന്ധപ്പെട്ടു ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.ഈ വഴക്ക് ആക്രമണത്തിൽ കലാശിച്ചുവെന്നാണ് പോലീസ് നിഗമനം.ഷീലയെ വെട്ടിയ ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.