ഗുരുവായൂര്‍. ലോഡ്ജ് മുറിയില്‍ സ്ത്രീയേയും പുരുഷനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസര്‍കോഡ് കല്ലാര്‍ സ്വദേശികളായ 40 വയസുള്ള മുഹമ്മദ് ഷെരീഫ്, 36 വയസുള്ള സിന്ധു എന്നിവരാണ് മരിച്ചത്. ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ഗ്യാലക്സി ഇൻ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് ഇരുവരും ദമ്പതികളെന്ന വ്യാജേന ഒരു ദിവസത്തേക്ക് ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് ഉച്ചക്ക് ഒരു മണിയായിട്ടും മുറിഒഴിയാതായപ്പോള്
ജീവനക്കാര്‍ എത്തി പരിശോധിച്ചു. എന്നാൽ മുൻവാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്
ലോഡ്ജിൽ നൽകിയ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.ഇ തോടെ മുറിയുടെ പുറകു വശത്തെ ജനൽ വഴി നോക്കിയപ്പോഴാണ് രണ്ടു പേരേയും തൂങ്ങിയ നിലയിൽ കണ്ടത്. ഇവര്‍ നല്കിയ ഐഡി കാര്‍ഡുകള്‍ വഴിയാണ് കാസര്‍ഗോഡ് സ്വദേശികളെന്ന് തിരിച്ചറിഞ്ഞത്.
ജനുവരി 7 മുതൽ സിന്ധുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കാസർഗോഡ് രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു.പരാതിയില്‍
രാജപുരം പോലീസ് യുവതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു
മുഹമ്മദ് ഷെരീഫും സിന്ധുവും വിവാഹിതരാണ്. വിവരമറിഞ്ഞ് കാസർഗോഡ് നിന്നും സിന്ധുവിന്റെ ബന്ധുക്കൾ ഗുരുവായൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർ
എത്തിയ ശേഷം ഗുരുവായൂർ പോലീസ് തുടർ നടപടികൾ സ്വീകരിക്കും.