മലയാള സിനിമയിൽ തന്റെ പരിശ്രമങ്ങൾ കൊണ്ട് താരരാജാവായി മാറിയ താരമാണ് ദിലീപ്. ഇന്ന് അഭിനയ ജീവിതത്തിൽ മുപ്പത് വർഷങ്ങൾ പിന്നിട്ടുനിൽക്കുന്ന ദിലീപ് തന്റെ കരിയറിൽ തുടക്കം കുറിക്കുന്നത് മിമിക്രി ആർട്ടിസ്റ്റ് ആയിട്ട് ആയിരുന്നു അവിടെ നിന്നും മലയാള സിനിമയിലേക്ക് എത്തുന്നത് സഹ സംവിധയകന്റെ കുപ്പായത്തിൽ ആയിരുന്നു എങ്കിൽ പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത ദിലീപ് മലയാള സിനിമ ഭരിക്കുന്ന താരമായി മാറുക ആയിരുന്നു.
മിമിക്രി കലാരംഗത്ത് നിന്നും നിരവധി ആളുകൾ മലയാള സിനിമ രംഗത്തേക്ക് എത്തിയിട്ടുണ്ടെങ്കിൽ കൂടിയും ദിലീപിനോളം വളരാൻ മറ്റൊരു താരത്തിനും കഴിഞ്ഞട്ടില്ല എന്നുള്ളതാണ് സത്യം. തുടർന്ന് വെറും നടനായി മാത്രം ആയിരുന്നില്ല ദിലീപ് മലയാള സിനിമയിൽ തുടർന്നത്.
ഒട്ടേറെ താരങ്ങളെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെപ്പിച്ച നിർമാതാവ് ആയി, തീയറ്റർ ഉടമയായി, പല സംഘടനങ്ങളുടെയും തലപ്പത്തേക്ക് എത്തി, സിനിമ വിതരണക്കാരനായി, ബിസിനസുകാരൻ ആയി. ജീവിതത്തിൽ ഒന്നും ഇല്ലാത്തതിൽ നിന്നും ആയിരുന്നു ദിലീപ് എന്ന താരത്തിന്റെ അല്ലെങ്കിൽ ഗോപാല കൃഷ്ണന്റെ തുടക്കം.
മിമിക്രി പോലെയുള്ള അനുകരണ കലയിൽ നിന്നും സിനിമയിലേക്ക് ആർക്കും എത്താം, വലിയ പിന്തുണകളോ കയറ്റിക്കൊണ്ടുവരാൻ കഴിയുന്ന സംവിധായകരോ അല്ലെങ്കിൽ പാരമ്പര്യമോ ഒന്നും ഇല്ലെങ്കിൽ കൂടിയും സിനിമയുടെ നെറുകയിലേക്ക് കയറി നിൽക്കാം എന്ന് ഓരോരുത്തരെയും തെളിയിച്ച നടൻ ആയിരുന്നു ദിലീപ്. ഒരിയ്ക്കൽ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു..
ഒരു മനുഷ്യൻ മിമിക്രി കലാകാരനായി ജീവിതം തുടങ്ങി, അവിടെ നിന്നും സഹ സംവിധായകനായി, ചമ്പക്കുളം തച്ചൻ എന്ന സിനിമയിൽ രംഭ എന്ന നടി അഭിനയിച്ചുകൊണ്ടു ഇരിക്കുമ്പോൾ ഓടിൻ പുറത്തിരുന്നു ഓസ് ഉപയോഗിച്ച് മഴ പെയ്യിപ്പിക്കുകയും പിന്നീട് അതെ ആൾ അതെ രംഭയുടെ നായകനായി വിലസിയിട്ടുണ്ട് എങ്കിൽ അദ്ദേഹം ചില്ലറക്കാരനായി നിങ്ങൾ ഒരിക്കലും കരുതരുത്.
അഭിനയ ജീവിതത്തിൽ ഒട്ടേറെ മുന്നേറി എങ്കിൽ കൂടിയും സ്വകാര്യ ജീവിതം വിജയ പരാജയങ്ങൾ നിറഞ്ഞത് ആയിരുന്നു ദിലീപിന്റേത് എന്ന് വേണം എങ്കിൽ പറയേണ്ടി വരും. കുറച്ചു കാലങ്ങൾക്ക് മുന്നേ ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി, മോഹൻലാൽ അടക്കം നിരവധി നടന്മാർ മലയാള സിനിമയിൽ ഉണ്ട്. എന്നിട്ട് എന്താ ദിലീപിന്റെ നേരെ വരുന്നത് എന്നായിരുന്നു ചോദ്യം..?? എന്നാൽ താൻ ഇതേ ചോദ്യം ഒരിക്കൽ സത്യേട്ടനോട് ചോദിച്ചിട്ടുണ്ട് എന്നായിരുന്നു ദിലീപ് മറുപടി പറയുന്നത്.
എല്ലാവർക്കും എന്നോട് എന്താ ഈ ശത്രുത, ഞാൻ ആരെയെങ്കിലും ദ്രോഹിച്ചിട്ട് ആണോ, എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ, അതോ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നായിരുന്നു..?? അതിന് സത്യേട്ടൻ നൽകിയ മറുപടി, ഭയങ്കരമായ കുഴപ്പങ്ങൾ ഉണ്ടെന്ന് ആയിരുന്നു. ഒരു മിമിക്രി ആർട്ടിസ്റ്റ് ആയിരുന്ന ദിലീപ് സംവിധായക സഹായി ആയി വന്നതിനു ശേഷം കൊച്ചുകൊച്ചു വേഷങ്ങൾ ചെയ്തു തുമ്മിയാൽ തെറിക്കുന്ന ചെറിയ ചെറിയ വേഷങ്ങൾ ആയിട്ടും അവിടെ നിന്നും താൻ ഹീറോ ആയി, അതിനു ശേഷം സിനിമകൾ നിർമ്മിച്ചു, തീയറ്റർ ഉടമയായി, വിതരണം ചെയ്തു, ഇതിനിടയിൽ നിങൾ മലയാളത്തിലെ ഒരു പ്രമുഖ നായികയെ വിവാഹം കഴിച്ചു.
പിന്നീട് വീണ്ടും വിവാഹം കഴിച്ചു, അതും പ്രമുഖ നായികയെ.. പലരും മോഹിക്കുകയും വിവാഹം കഴിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്ത നടിമാരെ വിവാഹം ചെയ്ത നിന്നെ പത്തലിന് അടിക്കണം. കൂടാതെ മലയാളത്തിലെ മുഴുവൻ താരങ്ങളെയും വെച്ച് സിനിമകൾ നിർമ്മിച്ചു.. ഇത്രയും കാര്യങ്ങൾ ഒപ്പിച്ച നിന്നെ ഇനി മുന്നോട്ട് വിട്ടാൽ എന്തായിരിക്കും അവസ്ഥ.. ടെൻഷൻ ഉണ്ടാവും എല്ലാവർക്കും. ദിലീപ് പറയുന്നു.