അമ്മയുടെ അറിവോടെ 11 കാരിയെ പീഡിപ്പിച്ചു; കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ

Advertisement

മലപ്പുറം: കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും പോക്‌സോ കേസിൽ മലപ്പുറത്ത് അറസ്റ്റിലായി.

ബാങ്കിലെ ക്ലാർക്ക് അലി അക്ബർ ഖാനും പെൺസുഹൃത്തുമാണ് അറസ്റ്റിലായത്. പെൺസുഹൃത്തിന്റെ അറിവോടെ അവരുടെ മകളെ പീഡിപ്പിച്ചു എന്നാണ് കേസ്.

തിരുവനന്തപുരം പൊലീസാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. അവിടെ പഠിക്കുന്ന കുട്ടി സ്‌കൂളിൽ കൗൺസിലിംഗിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. കുറ്റകൃത്യം നടന്നത് മലപ്പുറത്തു വെച്ചായിരുന്നു. ഇതിനാൽ കേസ് മലപ്പുറം വനിതാ പൊലീസിന് കൈമാറുകയായിരുന്നു.

പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ കാമുകിയായ അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് പൊലീസ് സൂചിപ്പിച്ചു. അറസ്റ്റിലായ പ്രതിയേയും കുട്ടിയുടെ അമ്മയേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.