കോഴിക്കോട് പതിനഞ്ചുകാരിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Advertisement

കോഴിക്കോട്: വീടിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എകരൂൽ തെങ്ങിൻകുന്നുമ്മൽ അർച്ചനയെ (15) ആണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ: പ്രസാദ്, അമ്മ: സചിത്ര. സഹോദരങ്ങൾ: സ്നേഹൽദാസ്, ഹൃദ്വിക്, ഹൃദുൽ ദേവ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.