കായിക യുവജന വകുപ്പ് സെക്രട്ടറിക്കാണ് ചിന്ത കത്തയച്ചത്,ആവശ്യം ഇങ്ങനെ

Advertisement

തിരുവനന്തപുരം . പുതുക്കിയ ശബളത്തിന്റെ കുടിശ്ശിക ആവശ്യപ്പെട്ട് യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം നൽകിയ കത്ത് പുറത്ത്. കായിക യുവജന വകുപ്പ് സെക്രട്ടറിക്കാണ് ചിന്ത കത്തയച്ചത്. 17 മാസത്തെ ശബള കുടിശ്ശിക ഇനത്തിൽ എട്ടര ലക്ഷം രൂപ അനുവദിച്ചത് ചിന്ത ആവശ്യപ്പെട്ട തനുസരിച്ചാണെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ തന്നെ വ്യക്തമാക്കിയിരുന്നു

ശബള വർദ്ധനവും അതിന് മുൻ കാല പ്രാബല്യവും നൽകി കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്ത ജെറോം ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ചിന്ത പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ കത്ത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് പതിനെട്ടിന് ചിന്ത തന്നെ ഒപ്പിട്ട് യുവജന കാര്യ സെക്രട്ടറി എം ശിവശങ്കറിനയച്ച കത്തിൽ ആവശ്യം വ്യക്തമായി പറയുന്നുണ്ട്.

2016 ഒക്ടോബർ മുതൽ 20 18 മെയ് വരെയുള്ള കാലയളവിൽ അഡ്വാൻസായി ഓരോ മാസവും 50000 രൂപ കൈപ്പറ്റിയ തുകയും നിജപ്പെടുത്തിയ ചട്ടങ്ങളിലെ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്ന് വിനിതമായി അപേക്ഷിക്കുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് 2017 ജനുവരി മുതൽ മുൻകാല പ്രാബല്യം നൽകി 17 മാസത്തെ കുടിശ്ശികയായ എട്ടര ലക്ഷം രൂപ ചിന്തയ്ക്ക് സർക്കാർ ഇന്നലെ അനുവദിച്ചത്. യുവജന കമ്മീഷൻ അദ്ധ്യക്ഷയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത് 2018 ലാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം അനുവദിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു