മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി മുങ്ങി അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയില്‍

Advertisement

പത്തനംതിട്ട.മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി മുങ്ങിയ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം പോലീസ് പിടികൂടി. അടൂർ കൂരമ്പാല സ്വദേശി ദിലീപ് (39) നെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. 2017 ൽ വാഴക്കുളം ഭാഗത്തെ വീടുകളിൽ മോഷണം നടത്തിയ കേസിലാണ് ദിലീപ് റിമാന്റിൽ ആയത്. പിന്നീട് ജാമ്യം ലഭിച്ച ശേഷം ഒളിവിൽപോയി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പന്തളത്ത് വച്ച് പിടികൂടിയത്. പതിനാറ് മോഷണ കേസിലേയും, ഒരു മയക്കുമരുന്ന് കേസിലും പ്രതിയാണ് ദിലീപ്