തിരുവല്ല: ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗര സഭാ മൈതാനിൽ നടക്കുന്ന പുഷ്പമേളയിൽ തിരക്കേറി. 60,000 ചതുരശ്ര അടി സ്ഥലത്താണ് പുഷ്പമേള ക്രമീകരിച്ചിരിക്കുന്നത്. വിവിധയിനം പുഷ്പങ്ങളുടെ വൈവിധ്യമാർന്ന ശേഖരം
ശീതികരിച്ച പവലിയനിൽ
കെനിയ, തായ്ലഡ് എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത 40 ഇനങ്ങളിൽപ്പെട്ട റോസാ പുഷ്പ്ങ്ങൾ കാഴ്ചകാർക്ക് വിസ്മയം വിടത്തുകയാണ്.
കാർഷിക വിളകളാണ് പ്രദർശന സ്റ്റാളിൻ്റ പ്രവേശന കവാടത്തിൽ.ഒ രുക്കിയിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കുമുളള അമ്യൂസ്മെൻ്റ് പാർക്ക്,
വ്യവസായിക പ്രാധാന്യമുള്ള വിവിധ വസ്തുക്കളുടെ സ്റ്റാളുകൾ, കുടുംബശ്രീ ജില്ലാ മിഷൻ്റെ വ്യത്യസ്തത നിറഞ്ഞ രുചി കൂട്ടുകളുടെ കലവറ, ഫാൻസി ഉത്പന്നങ്ങൾ എന്നിവയും മേളയിലെ ആകർഷണങ്ങളാണ്. ദിവസവും രാവിലെ 11 മണി മുതലാണ് പ്രവേശനം.
50 രുപയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് 6.30ന് കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
29 ന് സമാപിക്കും. മധ്യ തിരുവിതാംങ്കൂറിലെ ഏറ്റവും വലിയ പുഷ്പമേള വീക്ഷിക്കാൻ നാടിൻ്റെ നാനാഭാഗത്ത് നിന്നും നിത്യേനെ നൂറ് കണക്കിനാളുകളാണ് എത്തുന്നത്.