ആറ്റിങ്ങൽ. യാത്രക്കാരുമായി നിരത്തില്‍ അഭ്യാസം. അമിത വേഗതയിൽ പോയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അഞ്ചുതെങ്ങ് സ്വദേശി മണികണ്ഠനെതിരെയാണ് നടപടി.
അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആറ്റിങ്ങൽ ആർടിഒയാണ് നടപടിയെടുത്തത്. മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ.
ഈ മാസം പതിനെട്ടിനാണ് സംഭവം. വർക്കല ആറ്റിങ്ങൽ റൂട്ടിലോടുന്ന കാർത്തിക്ക് എന്ന ബസാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. വേഗത്തില്‍ ചെറിയറോഡിയൂടെ വെട്ടിച്ചും തിരിഞ്ഞും പായുന്ന ബസില്‍നിന്നും രണ്ട് ഇരുചക്രവാഹനയാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. പതിവായി നിരത്തില്‍ സംഭീതാവസ്ഥ സൃഷ്ടിക്കുന്ന ബസിനെപ്പറ്റി സമൂഹമാധ്യമങ്ങലില്‍ വാര്‍ത്ത വന്നതോടെയാണ് അധികൃതരുടെ നടപടി. ക്രിമിനല്‍ സ്വഭാവമുള്ള ഡ്രൈവര്‍മാര്‍ എന്ത് അപകടമായാലും തങ്ങള്‍ക്ക് ഒന്നുമില്ല എന്ന ചിന്തയിലാണ് വാഹനങ്ങള്‍ പായിക്കുന്നത്. അപകടം ഉണ്ടായാല്‍പെറ്റിയും മരണം സംഭവിച്ചാല്‍ മനപൂര്‍വമല്ലാത്ത നരഹത്യയുമാണ് ചാര്‍ജ്ജ്.പാലക്കാട്ട് അപകടമുണ്ടാക്കി രണ്ടുപേരെ കൊന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ നേര്‍ക്ക് നടപടി വന്നത് അടുത്തിടെയാണ്. ക്യാമറകള്‍ വന്നതിനാലാണ് ഈ അക്രമികളെ പിടികൂടാനാവുന്നത്.