താപനില പൂജ്യം: തുടർച്ചയായി മഞ്ഞു പുതച്ച് മൂന്നാർ; 15 വർഷത്തിനിടയിൽ ഇതാദ്യം

Advertisement

മൂന്നാർ: മേഖലയിൽ ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം താപനില വീണ്ടും പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. പലയിടങ്ങളിലും ഇന്നലെ രാവിലെ മഞ്ഞുവീഴ്ചയുണ്ടായി. 15 വർഷത്തിനിടയിൽ ഇതാദ്യമായാണ് മൂന്നാറിൽ അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായി മഞ്ഞു വീഴുന്നത്.

കന്നിമല, ചെണ്ടുവര, ലാക്കാട്, ദേവികുളം, ഓഡികെ, ലക്ഷ്മി, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്. മാട്ടുപ്പെട്ടി, മൂന്നാർ, നല്ലതണ്ണി എന്നിവിടങ്ങളിൽ താപനില രണ്ടു ഡിഗ്രി സെൽഷ്യസായിരുന്നു.