തിരുവനന്തപുരം. ഇന്ത്യയിൽ നിർഭയ മാധ്യമപ്രവർത്തനം ഭീഷണിയിലാണെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണാ അയൂബ് പറഞ്ഞു. അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ ഈ സോമനാഥന്റെ സ്മൃതി സംഗമത്തിലാണ് റാണയുടെ പരാമർശം. സോമനാഥ് ഫ്രറ്റേണിറ്റിയും കേരള മീഡിയ അക്കാദമിയും ചേർന്നാണ് സ്മൃതി സംഗമം സംഘടിപ്പിച്ചത്. ഇന്ത്യൻ മാധ്യമപ്രവർത്തനവും പ്രതിരോധ സാധ്യതകളും എന്ന വിഷയത്തിലായിരുന്നു റാണ അയ്യൂബിന്റെ പ്രഭാഷണം. പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ റാണ നിശിതമായി വിമർശിച്ചു. രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും പങ്കെടുത്ത പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.നിയമസഭയെ കുറിച്ച് കാര്യമായി മനസിലാക്കിയത് തന്നെ ഇ.സോമനാഥിൻ്റെ എഴുത്തിലൂടെയെന്ന് മന്ത്രി എം.ബി.രാജേഷ്.
ഇ.സോമനാഥ് വലിപ്പചെറുപ്പമില്ലാത്ത സൗഹൃദവലയത്തിനുടമയായിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ തുടങ്ങി നിയമസഭയുടെ നടുത്തളം വരെ എന്തുവിഷയത്തിലും സംശയനിവാരണത്തിന് യുവതലമുറ മാധ്യമപ്രവര്‍ത്തകര്‍ നിവാരണത്തിന് ആശ്രയിച്ചിരുന്നത് സോമേട്ടനെ. അകാലത്തിലെ വേർപാട് ഏറെ വേദനാജനകമായിരുന്നു.
.
മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പായിരുന്നു നിയമസഭയിൽ വച്ച് സോമനാഥിന് വിടവാങ്ങൽ ചടങ്ങ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം കാക്കനാട് കേരള മീഡിയ അക്കാദമിയിൽ പരിസ്ഥിതി പഠന ചെയർ സ്ഥാപിച്ചിരുന്നു