സര്‍ക്കാരിന്‍റെ നെഞ്ചത്ത് മുളകരച്ച് സിപിഎം നേതാവ് ജി സുധാകരന്‍

Advertisement

ആലപ്പുഴ. സർക്കാരിനെതിരെ തുറന്നടിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ.
വിവിധ സർക്കാർ വകുപ്പുകളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം.
ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണു. മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലഉള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലവികസനം എങ്ങുമെത്തിയില്ല,സ്ഥലംമാറ്റിയവര്‍ക്ക് പകരം ആരെയും നിയമിച്ചിട്ടില്ല എന്നീ വിമര്‍ശനങ്ങളാണ് ആരോഗ്യമേഖലയെപ്പറ്റി പറഞ്ഞത്

‘ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണമെന്നും ടൂറിസം പ്രൊമോഷൻ കൗൺസിലിൽ അഴിമതിയുടെ അയ്യര്കളി ആണെന്ന് സുധാകരൻ തുറന്നടിച്ചു

ആലപ്പുഴ സൗഹൃദ വേദി സംഘടിപ്പിച്ച ആരോഗ്യ പ്രശ്നങ്ങൾ എന്ന സെമിനാറിലായിരുന്നു ജി സുധാകരന്റെ വിമർശനം .
ആരോഗ്യം, സിവിൽ സപ്ലൈസ്, പൊതുമരാമത്ത്, ടൂറിസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളെ പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് ജി സുധാകരനെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിനെ പേരെടുത്തു പറഞ്ഞ് ആരോഗ്യ മേഖലയെ രൂക്ഷമായി വിമർശിച്ചത്

സിവിൽ സപ്ലൈസ് ഭക്ഷ്യസുരക്ഷാ വകുപ്പുകളെ ജി സുധാകരൻ വിമർശിച്ചത് പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഉദാഹരണം നിരത്തിയായിരുന്നു വിമർശനം. മുകളില്‍ കുറേ ഉദ്യോഗസ്ഥര്‍ ഇരുന്നുപ്ളാനിടുന്നതല്ല ആസൂത്രണം.റേഷന്‍ വിതരണം ചെയ്യുന്നതോ ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചുനല്‍കുന്നതോ അല്ല ആസൂത്രണം.

ആലപ്പുഴയില്‍ ചീഞ്ഞ കനാലുകളും തോടുകളുമാണ് ഇപ്പോഴും കനാലുകള്‍ ആധുനികവല്‍ക്കരിച്ചിട്ടില്ല.

സിപിഎം പ്രതിസന്ധിയിലായ ആലപ്പുഴയിലെ ലഹരി കടത്ത് കേസിലും ജി സുധാകരന്റെ ഒളിയമ്പ് ഉണ്ടായി, ലഹരിക്കുവേണ്ടി സമ്പത്തുണ്ടാക്കുന്ന സംസ്കാരം വളരുകയാണ്. ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു.ലഹരി സംഘങ്ങള്‍ യുവാക്കളെ ഉപയോഗപ്പെടുത്തുന്നു എന്നും ജി സുധാകരന്‍ ആരോപിച്ചു.ചില പ്രാദേശിക ജനപ്രതിനിധികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

വിഭാഗീയത രൂക്ഷമായ ആലപ്പുഴയിലെ സിപിഎമ്മിൽ ജി സുധാകരന്റെ നിരന്തരമായ പരാമർശങ്ങളിൽ ഒരു വിഭാഗം വലിയ അതൃപ്തിയിലാണ്

Advertisement